തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തിന് ഇന്ന് സമാപനം. പ്ലസ് വൺ, ഇമ്പ്രൂവ്മെന്റ് പരീക്ഷകളോടെ ഈ അധ്യയന വർഷം സമാപിക്കുകയാണ്. രാവിലെ 9.30ന് ആരംഭിച്ച ഇന്നത്തെ പരീക്ഷ 12.15ന് അവസാനിക്കും. എസ്എസ്എൽസി, പ്ലസസ് ടു, പൊതുപരീക്ഷകളും ഒന്നുമുതൽ 9വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകളും കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയായി.
അതെസമയം എട്ടാം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഹൈസ്കൂൾ വിഭാഗം സ്കൂളുകൾ ഏപ്രിൽ മാസത്തിൽ സജ്ജീവമാകും. 8-ാം ക്ലാസിലെ വാർഷികപരീക്ഷയുടെ മൂല്യനിർണയം വേഗം പൂർത്തിയാക്കി ഏപ്രിൽ 5ന് എട്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കും. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടാത്തവർക്കായി ഏപ്രിൽ 8മുതൽ 24 വരെ പ്രത്യേകം ക്ലാസ് നടത്തും. ഇതിന് ശേഷം ഈ വിദ്യാർത്ഥികൾക്കായി ഏപ്രിൽ അവസാനം പരീക്ഷയും നടത്തും. അതേസമയം മറ്റു ക്ലാസുകളിലെ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല.