ഇന്ത്യയിൽ നിരവധി ആരാധകരുള്ള സ്മാർട്ഫോൺ കമ്പനിയാണ് വിവോ. കിടിലൻ ക്യാമറ ഫീച്ചറുകളുള്ള വിവോയുടെ നിരവധി ഫോണുകൾ ഇപ്പോഴും വിപണിയിൽ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ തങ്ങളുടെ മിഡ് റേഞ്ച് ടി സീരീസ് നിരയില്‍ കിടിലൻ ഫോൺ പുറത്തിറക്കുകയാണ് വിവോ.
വിവോ ടി4 പ്രോ ഫൈവ് ജി എന്ന പേരില്‍ ചൊവ്വാഴ്ച പുതിയ ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. വിവോ ടി4 അള്‍ട്രായുടെ പിൻഗാമിയായാണ് ഫോൺ ഇറങ്ങുന്നത്. ഫോണിന്റെ വിലയാണ് ഏറ്റവും ആകർഷകം.
ഏകദേശം 30000 രൂപയ്ക്ക് വിപണിയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.ഗുളികയുടെ ആകൃതിയിലുള്ള കാമറ മൊഡ്യൂള്‍, ഓറ ലൈറ്റിങ് എന്നിവ പുതിയ മോഡലിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫോണില്‍ വളഞ്ഞ ഡിസ്‌പ്ലേ ഉണ്ടാകുമോ അതോ മുന്‍വശത്ത് ക്വാഡ്-കര്‍വ്ഡ് പാനലാണോ എന്ന് വ്യക്തമല്ല. സ്‌നാപ്ഡ്രാഗണ്‍ 7 Gen 4 ചിപ്‌സെറ്റ് ആയിരിക്കും ഫോണിൽ ഉണ്ടാകുക. 1.5K 120Hz QLED ഡിസ്‌പ്ലേ, 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 6,500mAh ബാറ്ററി, എല്‍പിഡിഡിആര്‍4എക്സ് റാം, യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നീ സവിശേഷതലോടെയാണ് ഫോൺ ഇറങ്ങാൻ പോകുന്നത് എന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ നൈട്രോ ബ്ലൂ, ബ്ലേസ് ഗോള്‍ഡ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഒഐഎസുള്ള 50എംപി പ്രൈമറി ഷൂട്ടറും പിന്നില്‍ 8എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും മുന്‍വശത്ത്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50എംപി കാമറയും ഉണ്ടായിരിക്കാം എന്നും കരുതുന്നു. ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടിലാണ് ലഭ്യമാക്കുക.