മാർച്ചിലെ ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന് 817 കോടി അനുവദിച്ചു.
62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതമായ 24.31 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിച്ചു.
മുൻകുടിശ്ശികയിൽ ഇനി മൂന്ന് ഗഡു പെൻഷൻ നൽകാനുണ്ട്. ഇത് അടുത്ത സാമ്പത്തിക വർഷം ഘട്ടങ്ങളായാകും നൽകുക.