ഈ വെറൈറ്റി ബീഫ് ഉന്നക്കായ വൈകിട്ടത്തെ ചായ പലഹാരമായി ഒന്ന് പരീക്ഷിച്ചുനോക്കൂ; നിങ്ങൾക്കിഷ്ടപെടും

news image
Aug 4, 2025, 1:37 pm GMT+0000 payyolionline.in

ഉന്നക്കായ ഒരു പ്രധാന ചായ പലഹാരമാണ്. പ്രത്യേകിച്ചും മലബാർ സൈഡിൽ. എന്നാൽ സാധാരണ ഉന്നക്കായയിൽ നിന്ന് ഒരല്പം മാറ്റിപ്പിടിച്ചാലോ. ബീഫ് വച്ച് ഉന്നക്കായ ഉണ്ടാക്കി നോക്കാം. രുചികരമായ ബീഫ് ഉന്നക്കായ റെസിപ്പി നോക്കാം.

ആവശ്യമായ സാധനങ്ങൾ

ബീഫ്- അര കിലോ
അധികം പഴുപ്പില്ലാത്ത നേന്ത്രപ്പഴം പുഴുങ്ങിയെടുത്തത് – മൂന്നെണ്ണം
സവാള- രണ്ടെണ്ണം
ഇഞ്ചി പേസ്റ്റ് – ഒരു ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീസ്പൂൺ
പച്ചമുളക്- നാലെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂൺ
ഖരം മസാലപ്പൊടി – അര ടീസ്പൂൺ
മല്ലിയില-ഒരു പിടി
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ – രണ്ടോ,മൂന്നോ ടേബിൾ സ്പൂൺ
ഓയിൽ – വറുത്തെടുക്കാൻ ആവശ്യത്തിന്
ഫില്ലിംഗിന് വേണ്ട മസാല

ഉണ്ടാക്കുന്ന വിധം

ആദ്യം നേന്ത്രപ്പഴം പുഴുങ്ങിയെടുക്കുക. അതിന്റെ അകത്തെ കറുത്ത തരി കളഞ്ഞതിനുശേഷം നന്നായി കുഴച്ച് മാറ്റി വെക്കുക. ശേഷം ബീഫ് ചെറിയ കഷണങ്ങളായി മുറിച്ച് അതിൽ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഖരം മസാല പൊടി, കുറച്ച് ചെറുനാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇരുപത് മിനിറ്റ് മാറ്റി വെച്ചതിനുശേഷം കുക്കറിൽ വേവിച്ചെടുക്കുക.അതുകഴിഞ്ഞ് വെള്ളം വറ്റിച്ചു കുറച്ചു ഡ്രൈ ആക്കിയതിന് ശേഷം മിക്സിയിൽ ക്രഷ് ചെയ്ത് മാറ്റി വെക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ബീഫ് ഇട്ട് ഫ്രൈ ആക്കി എടുത്ത് മാറ്റി അതെ പാനിൽ അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് വഴറ്റുക, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും ചേർത്ത് വഴറ്റി ആവശ്യത്തിന് ഉപ്പും, ഗരം മസാലയും, മീറ്റ് മസാലയും ചേർത്തു വഴറ്റിയെടുക്കുക. അതിനുശേഷം ക്രഷ് ചെയ്ത ബീഫ് അതിൽ ചേർത്ത് മിക്സ് ചെയ്തു മല്ലിയിലയും ചേർത്ത് വാങ്ങി വയ്ക്കുക. ശേഷം കൈയിൽ എണ്ണ തടവി. പഴത്തിന്റെ കൂട്ട് എടുത്തു കൈയ്യിൽ പരത്തി ബീഫ് ഫില്ലിങ് ഉള്ളിൽ വെച്ച് ഉന്നക്കായിന്റെ ഷേപ്പിൽ ആക്കി പാനിൽ എണ്ണ ചൂടാക്കി അതിൽ വാരിയെടുക്കുക. ടേസ്റ്റി ബീഫ് ഉന്നക്കായ റെഡി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe