ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം 85 ആയി ഉയർന്നു. ഒഴിക്കൽ പെട്ട് കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും.
മഴ കനത്തതോടെ ദില്ലി, ഹരിയാന ഉത്തർപ്രദേശ് എന്നിവിടങ്ങളിലും യെല്ലോ അലേർട്ട് നിലനിൽക്കുകയാണ്. ദില്ലിയിൽ പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. യമുനാ നദിക്ക് സമീപമുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 16 വരെ കാലവർഷം കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.