തിരുവനന്തപുരം : ഉത്രാടദിനത്തിൽ ബിവറേജസ് കോർപറേഷൻ വഴി വിറ്റഴിച്ചത് 116 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ വിൽപനയാണ് ഉത്രാടദിനത്തിൽ ലഭിച്ചത്. ഇത്തവണ കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലൂടെയാണ്. 1.06 കോടി രൂപയാണ് ഇവിടത്തെ വിൽപന. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിൽ 1.01 കോടിയുടെ മദ്യവും വിറ്റു. തിരുവോണദിനത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരുന്നു.
കഴിഞ്ഞവർഷത്തെ ഓണവിൽപന (സെപ്‌തംബർ 9 വരെ) 700.6 കോടിയായിരുന്നു. ഈവർഷം 30 ന് ഓണം വിൽപന അവസാനിക്കുമ്പോൾ 770 കോടിയുടെ വിൽപന പ്രതീക്ഷിക്കുന്നതായി ബെവ്‌കോ അധികൃതർ പറയുന്നു.