ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശം; വിനായകനെതിരെ നടപടിക്ക് സിനിമാ സംഘടനകൾ

news image
Jul 21, 2023, 9:26 am GMT+0000 payyolionline.in

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമാ സംഘടനകൾ. പൊലീസ് കേസ് നോക്കി തീരുമാനമുണ്ടാകുമെന്ന് അറിയിച്ചു.

അതെസമയം ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച വിനായകനെതിരെ കേസ് എടുക്കണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ലെന്നും എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

‘വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ.’-ചാണ്ടി ഉമ്മൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe