തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോട് ക്രൂരത കാട്ടിയവർക്കുള്ള ശിക്ഷയെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻ ചാണ്ടിയെ പൈശാചികമായി ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. കേരള മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പ്രതീക്ഷിച്ച മുന്നേറ്റമാണ് ചാണ്ടി ഉമ്മന് നേടിയത്. പിണറായി സർക്കാറിന് ജനപിന്തുണ നഷ്ടമായി. ഇടത് ഭരണത്തോട് മാർകിസ്റ്റുകാർക്ക് പോലും എതിർപ്പായെന്നും ആന്റണി വ്യക്തമാക്കി.