ഉയർന്ന പിഎഫ്‌ പെൻഷൻ: തീയതി നീട്ടിയേക്കും

news image
Jun 26, 2023, 9:34 am GMT+0000 payyolionline.in

ന്യൂഡൽഹി> ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷന്‌ ജോയിന്റ്‌ ഓപ്‌ഷൻ നൽകാനുള്ള സമയപരിധി നീട്ടിയേക്കും. തിങ്കളാഴ്‌ച നിലവിലെ സമയപരിധി അവസാനിക്കുകയാണ്‌. മൂന്നുമാസം കൂടി നീട്ടാനാണ്‌ ആലോചന. തൊഴിൽ വകുപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

സാങ്കേതികപ്രശ്‌നവും രേഖ സമർപ്പിക്കാനുള്ള പ്രയാസവും കാരണം നിരവധി പേർക്ക്‌ ഓപ്‌ഷൻ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കു മുമ്പുള്ള രേഖ നൽകണമെന്ന നിർദേശം തൊഴിലുടമകളെയും പ്രശ്‌നത്തിലാക്കി. നടപടിക്രമം ലളിതമാക്കണമെന്നും സമയപരിധി നീട്ടണമെന്നുമാണ്‌ ജീവനക്കാരും തൊഴിലുടമയും ആവശ്യപ്പെടുന്നത്‌. ജീവനക്കാർ സംയുക്ത ഓപ്‌ഷന്‌ അപേക്ഷിച്ചാൽ തൊഴിലുടമകൾ അത്‌ അംഗീകരിക്കേണ്ടതുണ്ട്‌. അതിനായി 1995 നവംബർമുതൽ മാസംതോറുമുള്ള കണക്കും വിശദാംശവും അപ്‌ലോഡ്‌ ചെയ്യണം. വർഷങ്ങൾ പഴക്കമുള്ള കണക്ക്‌ പല തൊഴിലുടമകളുടെയും പക്കൽ ഇല്ല. അത്‌ ലഭ്യമാക്കാൻ  ഇപിഎഫ്‌ഒ തന്നെ നടപടി സ്വീകരിക്കണമെന്ന്‌ തൊഴിലുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സമയപരിധി നീട്ടിനൽകാൻ തൊഴിൽമന്ത്രാലയത്തിന്‌ താൽപ്പര്യമുണ്ടായിരുന്നില്ല. എല്ലാവർക്കും ആവശ്യത്തിന്‌ സാവകാശം അനുവദിച്ചിട്ടുണ്ടെന്ന്‌ തൊഴിൽമന്ത്രി ഭൂപേന്ദർയാദവിന്റെ പ്രതികരണം വരികയും ചെയ്‌തു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ പുനഃപരിശോധന ഉണ്ടായതായാണ്‌ അറിയുന്നത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe