തിക്കോടി : ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. സതിയുടെ രണ്ടാം ഘട്ട പര്യടന പരിപാടി തിക്കോടി കിടഞ്ഞി ക്കുന്നിൽ സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം.പി.ഷിബു ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീധരൻ അദ്ധ്യക്ഷനായി. സുനിൽ ഓടയിൽ, ധനേഷ് കാരയാട്, പി.പ്രസന്ന, രാമചന്ദ്രൻ കുയ്യണ്ടി , എം.കെ. പ്രേമൻ, എം.പി.അജിത തുടങ്ങിയവർ സംസാരിച്ചു.
പുറക്കാട് , പള്ളിക്കര പോസ്റ്റ് ഓഫീസ്, പെരുമാൾപുരം, തിക്കോടി നേതാജി ഗ്രന്ഥാലയം, തെക്കെ കടപ്പുറം, കോടിക്കൽ, തിക്കോടി ടൗൺ, പുതിയ കുളങ്ങര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തുറയൂർ ടൗണിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എം.കെ. പ്രേമൻ, അർജുൻ മഠത്തിൽ, ജമീല സമദ്, എം.കെ.നിപിൻ കാന്ത്, ഷിബിൻ രാജ് . ഒ തുടങ്ങിയവർ സംസാരിച്ചു.
