എട്ടാം ക്ലാസ് പുന:പരീക്ഷ ഇന്ന് തുടങ്ങും

news image
Apr 25, 2025, 4:45 am GMT+0000 payyolionline.in

കണ്ണൂർ: എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികളുടെ പുന:പരീക്ഷ വെള്ളിയാഴ്ച തുടങ്ങും.

28-ന് അവസാനിക്കും. 30-ന് ഫല പ്രഖ്യാപനം നടത്തും. 86,309 പേർ പരീക്ഷ എഴുതും. എല്ലാ ദിവസവും രാവിലെയും ഉച്ച കഴിഞ്ഞുമായാണ് പരീക്ഷ നടക്കുക.

പരീക്ഷ ടൈംടേബിൾ: വെള്ളി: ഇംഗ്ലീഷ്, അടിസ്ഥാന ശാസ്ത്രം, ശനി: ഗണിതം, ഒന്നാം ഭാഷ പേപ്പർ 1, തിങ്കൾ: സാമൂഹ്യ ശാസ്ത്രം, കലാ-കായിക പ്രവൃത്തി പരിചയം, ചൊവ്വ : ഒന്നാം ഭാഷ പേപ്പർ 2, ഹിന്ദി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe