എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാധാരണ പൗരന് ലഭിക്കുന്ന അവകാശങ്ങൾ തന്ത്രിക്കും വേണം -വി.ഡി സതീശൻ

news image
Feb 23, 2026, 6:24 am GMT+0000 payyolionline.in

തിരുവനന്തപുരം: എന്തിനാണ് തന്ത്രി​യെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്ത്രിക്കെതിരായി തെളിവുകൾ ഇല്ലെന്നാണ് കോടതി പറയുന്നു. പിന്നെ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി പറണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാർ ചെലവിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും മോഷ്ടിച്ചത് അംഗീകരിക്കാനാവില്ല. ജീവനക്കാരുടെ സമ്മതമില്ലാതെയാണ് വിവരങ്ങൾ സർക്കാർ എടുത്തത്. ഇത്തരത്തിൽ മറ്റുള്ളവരുടെ വിവരങ്ങൾ എടുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. നവകേരള സർവേയും ഇത്തരത്തിൽ സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള സർക്കാറിന്റെ കുറുക്കുവഴിയുടെ ഭാഗമാണെന്ന് സതീശൻ പറഞ്ഞു.

സർക്കാർ ചെലവിൽ ഡി.വൈ.എഫ്.ഐക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ വേണ്ടിയാണ് നവകേരള സർവേ സർക്കാർ കൊണ്ടു വന്നത്. അതിനെയാണ് ഹൈകോടതി തടഞ്ഞത്. അതിനെതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയെ സർക്കാർ സമീപിച്ചിരിക്കുന്നത്. നമ്മുടെ പണമെടുത്താണ് ഇതെല്ലാം ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള വിഷയം ഉയർത്തി നിയമസഭയിൽ ഇന്ന് യു.ഡി.എഫ് പ്രതിഷേധിച്ചിരുന്നു. തന്ത്രിയുടെ അറസ്റ്റിനെതിരെയായിരുന്നു പ്രതിഷേധം. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങൾ ഒടുവിൽ സഭ വിട്ടിറങ്ങുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe