ഓരോ ദിവസവും പിന്നിടുമ്പോൾ ജനങ്ങൾ ഏറെ കാത്തിരിക്കുന്നതാണ് അതാത് ദിവസത്തെ സ്വർണ വില. പുതിയ വർഷത്തിലെ ആദ്യ മാസം പത്ത് ദിവസം പിന്നിടുമ്പോഴും സ്വർണവില പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കഴിഞ്ഞ വർഷം സാമ്പത്തിക വിദഗ്ദരുൾപ്പെടെ പറഞ്ഞത് 2026 ൽ സ്വർണ വിലയിൽ മാറ്റമുണ്ടാകുമെന്നും കുറയാനുള്ള സാധ്യതകളുണ്ടെന്നുമാണ്. എന്നാൽ കുറയാനുള്ള ഉദ്ദേശമൊന്നും ഇല്ലാത്ത തരത്തിലാണ് സ്വർണത്തിൻ്റെ പോക്ക്.
ഇന്നലെത്തെ വിലയായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. ലക്ഷത്തിൽ നിന്ന് പിന്നോട്ട് പോകാതെയാണ് വില തുടർന്ന് കൊണ്ടിരിക്കുന്നത്. 1,03,000 രൂപയായിരുന്നു ഇന്നലെയുണ്ടായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. 12,875 രൂപയാണ് ഇന്നലെയുണ്ടായിരുന്ന ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇതിൽ നിന്നും പിന്നോട്ടോ മുന്നോട്ടോ പോകാതെയാണ് ഇന്നത്തെയും സ്വർണവില. 1,03,000 തന്നെയാണ് ഇന്നത്തെയും വിജനുവരി അഞ്ചിനാണ് സ്വർണവില ഒരു ലക്ഷം കടന്നത് അതിൽ നിന്നും നേരിയ മാറ്റങ്ങൾ ചില ദിവസങ്ങളിലുണ്ടായിരുന്നുങ്കെലും വലിയ രീതിയിൽ പിന്നോട്ട് പോയിരുന്നില്ല. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾക്കും വിലയിലെ ചാഞ്ചാട്ടങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.ല
