കൊച്ചി: എറണാകുളം പെരുമ്പാവൂർ മുടിക്കലിലെ തോടിന് കരയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ തോട്ടിൻ കരയിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾ താമസിച്ചതായി സൂചനയുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി.