എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്

news image
May 12, 2023, 1:24 pm GMT+0000 payyolionline.in

കൊച്ചി : എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം. വാഹന മോഷണക്കേസിൽ പിടിയിലായ നാല് പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. കുറുപ്പുംപടി പൊലീസ് എടുത്ത കേസിൽ ഫിംഗർ പ്രിന്റ് എടുക്കാൻ ആണ് ഇവരെ പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിച്ചത്. എസ് ഐ റിൻസ്, സിപിഒമാരായ നിസാർ സുധീർ എന്നിവർക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ സ്വദേശി തണ്ടിൽ, കൊണ്ടോട്ടി സ്വദേശി അജിത്ത്, കോഴിക്കോട് സ്വദേശി ക്രിസ്റ്റഫർ അങ്കമാലി സ്വദേശി റിയാദ് എന്നിവരാണ് പ്രതികൾ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe