എലത്തൂർ: കക്കോടി സ്വദേശികളായ സഹോദരങ്ങളെ കബളിപ്പിച്ച് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിതാവും മകനും റിമാൻഡിൽ. അന്നശ്ശേരി സ്വദേശി കല്ലും പുനത്തിൽ സുരേഷ് ബാബു(50), മകൻ നീൽ സാഗർ (23 ) എന്നിവരെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് സംബന്ധമായ കോടതിയിലുള്ള കേസ് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്.
പണം എതിർകക്ഷിക്ക് നൽകാതെ സഹോദരങ്ങളെ പ്രതികൾ ചതിക്കുകയായിരുന്നു. എലത്തൂർ എസ്.ഐ സഹദ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ രൂപേഷ്, സി.പി.ഒ അഭിത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് പൊലീസിൽ പരാതി നൽകിയത്.
