കൊച്ചി: ഏഴ് പ്രതിദിന ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. എല്ലാ ടിക്കറ്റിന്റെയും വില 50 രൂപയാക്കി. നാലു ലോട്ടറികളുടെ പേരുംമാറ്റി. കുറഞ്ഞ സമ്മാനത്തുക 100ല്‍ നിന്ന് 50 രൂപയാക്കി കുറച്ചു. മേയ് ആദ്യവാരം പുതിയ ടിക്കറ്റുകള്‍ വില്പനയ്‌ക്കെത്തും. ലോട്ടറികളെ കൂടുതല്‍ ആകര്‍ഷകമാക്കാനും വരുമാന വര്‍ദ്ധനവും ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. ബുധനാഴ്ച നറുക്കെടുക്കുന്ന 50 രൂപയുടെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് മാത്രമായിരുന്നു നിലവില്‍ ഒരുകോടി സമ്മാനം. മറ്റുള്ള ടിക്കറ്റുകള്‍ക്ക് 40 രൂപയായിരുന്നു വില.
ഫിഫ്റ്റി-ഫിഫ്റ്റിക്ക് 96 ലക്ഷവും മറ്റുള്ളവയ്ക്ക് 1.8 കോടി ടിക്കറ്റുകളുമാണ് അച്ചടിച്ചിരുന്നത്. ഇനി എല്ലാ ടിക്കറ്റുകളും 1.8 കോടി അച്ചടിക്കും. ഡിമാന്റുള്ളവയുടെ എണ്ണം കൂട്ടും.
പേരുമാറ്റം
(പഴയപേര്, പുതിയപേര്)
വിന്‍-വിന്‍: ഭാഗ്യതാര
ഫിഫ്റ്റി-ഫിഫ്റ്റി: ധനലക്ഷ്മി
നിര്‍മ്മല്‍: സുവര്‍ണ കേരളം
അക്ഷയ: സമൃദ്ധി
പുതുക്കിയ സമ്മാനം
രണ്ടാംസമ്മാനം, മൂന്നാംസമ്മാനം (തുക ലക്ഷത്തില്‍), ആകെ സമ്മാനത്തുക, ആകെ സമ്മാനങ്ങള്‍: നറുക്കെടുപ്പ് ക്രമത്തില്‍)
ഭാഗ്യതാര: 75 : 1 : 24,16,67,000 : 6,54,505: തിങ്കള്‍
സ്ത്രീശക്തി: 40 : 25 : 24,13,15,000 : 6,54,506 : ചൊവ്വ
ധനലക്ഷ്മി: 50 : 20 : 24,11,67,000 : 6,60,986 : ബുധന്‍
കാരുണ്യപ്ലസ്: 50 : 5 : 24,20,23,000 : 6,54,505 : വ്യാഴം
സുവര്‍ണകേരളം: 30 : 25 : 24,11,67,000 : 6,54,507 വെള്ളി
കാരുണ്യ: 50 : 5 : 24,12,87,000 : 6,54,506 : ശനി
സമൃദ്ധി: 75 : 25 : 24,12,51,000 : 6,54,506 : ഞായര്‍