‘എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികള്‍: കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ കഴിയില്ല’- മുഖ്യമന്ത്രി

news image
Mar 7, 2024, 2:32 pm GMT+0000 payyolionline.in

കണ്ണൂർ∙ ജയിപ്പിച്ചു വിടുന്ന കോൺഗ്രസുകാർ നാളെ എവിടെയാണു ഉണ്ടാവുകയെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നേതാവിന്റെയും സ്ഥിതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണു മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉയർത്തിയത്.

എല്ലിൻ കഷ്ണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘കോൺഗ്രസുകാർ എപ്പോൾ ബിജെപിയിലേക്കു പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറി. ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പ്. ബിജെപിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തിരഞ്ഞെടുപ്പ്’’–മുഖ്യമന്ത്രി പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe