എസ്എസ്എൽസി ഫലം മെയ് ഒൻപതിന്

news image
Apr 29, 2025, 8:06 am GMT+0000 payyolionline.in

ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കും. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചുവെന്നും മെയ് ഒൻപത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു..

ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് 3ന് ആരംഭിച്ച് മാർച്ച് 26നാണ് അവസാനിച്ചത്.
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്.

 

റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി
(3,057കുട്ടികളാണ് പരീക്ഷ എഴുതിയത്. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. ഈ അദ്ധ്യയന വർഷം എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തിൽ കുറവായി സ്‌കോർ നേടിയ കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ്ണ പ്ലസ്സ് വഴി ശേഖരിച്ചുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കാവിവൽക്കരിക്കുന്നതിനുള്ള ഒടുവിലത്തെ ഉദാഹരണങ്ങളാണ് ദേശീയ
തലത്തിൽ എൻ.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമെന്ന് മന്ത്രി വിമർശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു
പിടിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ അരങ്ങേറുന്നതെന്നും . മതനിരപേക്ഷത എന്ന ഭരണഘടനാ ലക്ഷ്യത്തെ തകിടം മറിക്കുന്ന പ്രവർത്തനങ്ങളാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe