എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ആകെ 541 ഒഴിവുകൾ

news image
Jul 11, 2025, 2:20 pm GMT+0000 payyolionline.in

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) പ്രൊബേഷനറി ഓഫീസര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആകെ 541 ഒഴിവുകളാണുള്ളത്. അപേക്ഷകള്‍ ജൂലൈ 14 വരെ സ്വീകരിക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ തത്തുല്യം. അവസാന വര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. മെഡിക്കല്‍/ എഞ്ചിനീയറിങ്/ ചാര്‍ട്ടേഡ്/ കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. 21 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം ഏപ്രില്‍ 01, 2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 48,480 രൂപമുതല്‍ 85,920 രൂപവരെ ശമ്പളം ലഭിക്കും. പ്രിലിമിനറി പരീക്ഷ ജൂലൈ/ ആഗസ്റ്റ് മാസങ്ങളിലായി നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി വിഭാഗങ്ങളില്‍ നിന്ന് 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാവും. മെയിന്‍ പരീക്ഷ സെപ്റ്റംബറില്‍ നടക്കും. ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലാണ് മെയിന്‍ പരീക്ഷ നടക്കുക.

എഴുത്ത് പരീക്ഷക്ക് ശേഷം സൈക്കോമെട്രിക് ടെസ്റ്റും, ഗ്രൂപ്പ് എക്‌സര്‍സൈസും, അഭിമുഖവും നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ പ്രൊബേഷണറി കാലയളവുണ്ട്. പ്രൊബേഷണറി ഓഫീസര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്ക് 4 തവണയും, ഒബിസി-ഭിന്നശേഷിക്കാര്‍ക്ക് 7 തവണയും മാത്രമേ പരീക്ഷ എഴുതാനാവൂ. പട്ടിക വിഭാഗക്കാര്‍ക്ക് പരിധിയില്ല. വെബ്‌സൈറ്റ്: www.bank.sbi/careers, www.sbi.co.in/careers.

പരീക്ഷ കേന്ദ്രങ്ങള്‍
പ്രിലിംസ്: ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം.
മെയിന്‍സ്: കൊച്ചി, തിരുവനന്തപുരം, തൃശൂര്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe