“എൺപതുകളിലെ മലയാള സിനിമ നായികക്ക് അമേരിക്കയിൽ നേരിട്ട ദുരനുഭവം: ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ”

news image
Oct 15, 2024, 8:52 am GMT+0000 payyolionline.in

എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഒരു ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ കൂടി നടത്തിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

 

ആലപ്പി അഷറഫ് പറഞ്ഞതിന്റെ പൂർണരൂപം:

‘‘മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയിൽ എത്തിച്ചത് ഞാനായിരുന്നു, 1982ൽ. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേർന്ന ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയിൽ പോയി പ്രോഗ്രാം അവതരിപ്പിച്ചു വലിയ വിജയവും ആയിരുന്നു.  അതിന്റെ സ്പോൺസർഷിപ്പ് താരാ ആർട്സ് വിജയനായിരുന്നു.  ഞങ്ങൾ വിജയേട്ടാ എന്ന് സ്നേഹപൂർവം വിളിക്കാറുള്ള ആൾ.  അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ പ്രോഗ്രാം എല്ലാവർഷവും നടത്താറുണ്ട്. ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്.  ഞാനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe