‘എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണം’: സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

news image
Mar 4, 2025, 2:26 pm GMT+0000 payyolionline.in

ദില്ലി: സംസ്ഥാനത്ത് എൻഎസ്എസിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 2021 മുതൽ നിയമിച്ച 350 ഓളം തസ്‌തികകൾ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി നിർ‍ദ്ദേശം. അധ്യാപക-അനധ്യാപക തസ്തികകൾ സ്ഥിരപ്പെടുത്താനാണ് പരമോന്നത കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി 60 തസ്തികകൾ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാല് വർഷമായി നിയമനം സ്ഥിരപ്പെടുത്താൻ കാത്തിരുന്നവർക്ക് സർക്കാർ ശമ്പളം ലഭിച്ചുതുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe