എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

news image
Nov 2, 2025, 5:43 am GMT+0000 payyolionline.in

തിരുവനന്തപുരം: രാജ്യത്തെ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള 2026ലെ ജോ​​യ​ന്‍റ്​ എ​​ൻ​​ട്ര​​ൻ​​സ്​ എ​​ക്സാ​​മി​​നേ​​ഷ​​ൻ (JEE) മെ​യി​ൻസ് ഒന്നാംഘട്ട പരീക്ഷ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. https://jeemain.nta.nic.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. 2026 ജനുവരി 21മു​ത​ൽ 30വ​രെ​യാണ് ഒന്നാംഘട്ടപരീക്ഷകൾ നടക്കുന്നത്. ര​ണ്ടാം ഘ​ട്ടം ഏ​പ്രി​ൽ ഒന്നുമുതൽ10 വ​രെ​. ര​ണ്ടാംഘ​ട്ട പ​രീ​ക്ഷ​യു​ടെ രജിസ്ട്രേഷൻ ജ​നു​വ​രി​യി​ൽ നടക്കും. എ​ൻ​ഐടി​ക​ൾ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്സ് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (ഐ.​ഐ.​ഐ.​ടി​ക​ൾ), കേ​ന്ദ്ര​സ​ഹാ​യ​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ വി​വി​ധ ബി​രു​ദ​ത​ല എ​ൻ​ജി​നീ​യ​റി​ങ്, സ​യ​ൻ​സ്, ആ​ർ​ക്കി​ടെ​ക്ച​ർ, പ്ലാ​നി​ങ് പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന പരീക്ഷയാണ് ജെ ഇ ഇ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe