എൽഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കൃത്യമായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രകടന പത്രികയിൽ മാത്രമുള്ളതല്ല പുതിയ പദ്ധതികളും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തില്‍ കേരളം ബഹുദൂരം മുന്നിലാണെന്നും എന്നാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ കേന്ദ്ര സർക്കാർ കേരളത്തെ സഹായിച്ചില്ലെന്നും സംസ്ഥാനത്തെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുള്ള വിഹിതം വെട്ടിക്കുറച്ചുവെന്നും മുണ്ടെക്കെെ ചൂരൽമല പ്രതിസന്ധി സമയത്ത് സഹായിക്കാൻ വന്നവരെ പോലും കേന്ദ്രം തടഞ്ഞുവെന്നും എന്നാല്‍ കേരളം ഇതിനെയെല്ലാം അതിജീവിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം എല്ലാം തരണം ചെയ്ത് മുന്നോട്ട് കുതിക്കുകയാണെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ കേരളം സമീപിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.