കാസർകോട്: കാസർകോട് ഉപ്പളയിൽ എ.ടി.എം മെഷീനിൽ നിറക്കാനായി കൊണ്ടു വന്ന പണം കവർന്നു. പകൽ സമയത്താണ് 50 ലക്ഷം രൂപ കവർന്നത്.
ഉച്ചക്ക് രണ്ടര മണിയോടെ പണം നിറക്കാൻ കരാർ എടുത്ത ഏജൻസിയുടെ ഉദ്യോഗസ്ഥനും ഡ്രൈവറും കൂടി തൊട്ടടുത്ത എ.ടി.എമ്മിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വാഹനത്തിന്റെ ചില്ല് തകർത്ത് പണം സൂക്ഷിച്ചിരുന്ന പെട്ടി കടത്തി കൊണ്ട് പോവുകയായിരുന്നു.
വാഹനത്തിൽ തോക്കുധാരിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സാധാരണ ഉണ്ടാകേണ്ടതാണ്. എന്നാൽ, ഈ വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലെന്ന് അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാഹനത്തിൽ സുരക്ഷ ഉദ്യോഗസ്ഥൻ ഇല്ലാത്തത് അടക്കമുള്ള വീഴ്ചകൾ പരിശോധിക്കുമെന്ന് കാസർകോട് പൊലീസ് അറിയിച്ചു.