ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാൻ കഴിവുള്ളവരാണ് സ്ത്രീകളെന്ന് ദിവ്യ എസ്.അയ്യർ

news image
Mar 9, 2024, 12:23 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാൻ കഴിവുള്ളവരാണ് സ്ത്രീകളെന്ന് വിഴിഞ്ഞം സീ പോര്‍ട്ട് മാനേജിങ് ഡയറക്ടർ ദിവ്യ എസ്.അയ്യർ. തിരുവനന്തപുരം ചേമ്പർ ഓഫ് കോമഴ്സ് ആൻഡ് ഇൻഡസ്ട്രി യും സംയുക്തമായി അന്തർ ദേശീയ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്ത്രീകൾ അവരുടെ കഴിവുകളും സ്വന്തം ശക്തിയും തിരിച്ചറിഞ്ഞാല്‍ മാത്രമേ വലിയ നേട്ടങ്ങൾ കൈവരിക്കാന്‍ കഴിയൂ. സ്ത്രീകളുടെ അഭിരുചികളും വ്യത്യസ്ഥതകളും മാനസിക അവസ്ഥകളും മനസിലാക്കി കൂടുതൽ വനിതാ ശാക്‌തീകരണ പദ്ധതികൾ കൊണ്ടുവരണം. ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ. അത്തരം ഉദാഹരണങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ധാരാളമുണ്ടെന്നും ദിവ്യ എസ്.അയ്യർ പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രാദേശിക വിനോദ സഞ്ചാരം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിന്നും ആരംഭിച്ച വനിതകളുടെ ബൈക്ക് റാലി പൂയം തിരുനാള്‍ ഗൗരി പാർവതി ഭായി ഫ്ളാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയും വനിതാ നേതാവുമായിരുന്ന അക്കാമ്മ ചെറിയാനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വെള്ളയമ്പലം അക്കാമ്മ ചെറിയാന്‍ പാര്‍ക്കില്‍ പുഷ്പാര്‍ച്ചന നടത്തി.

തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ സിജി നായർ ആമുഖ പ്രഭാഷണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe