ഐജി ലക്ഷ്മണിനെ ഇന്ന് ഇഡി ചോദ്യംചെയ്യും

news image
Aug 14, 2023, 3:33 am GMT+0000 payyolionline.in

കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുരേന്ദ്രൻ എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്യും. ഐജി ലക്ഷ്മണിനോട് ഇന്ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 16ന് എസ്.സുരേന്ദ്രൻ ഹാജരാവണം. ഇവരുടെ ചോദ്യംചെയ്യൽ 17നു മുൻപു പൂർത്തിയായാൽ 18, 19 തീയതികളിൽ കെ.സുധാകരനെ ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം. അതിനു മുൻപു സുധാകരനു നോട്ടിസ് നൽകും. ആന്ധ്ര സ്വദേശിനിയുമായി ബന്ധപ്പെട്ടു കോടികളുടെ ബിസിനസ് ഇടപാടുകൾക്ക് ഐജി ലക്ഷ്മൺ ഇടനിലക്കാരനായിട്ടുണ്ട്. ഇതിന്റെ തെളിവുകൾ മോൻസന്റെ വീട്ടിൽനിന്നു ലഭിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe