വിശാഖപട്ടണം ∙ ക്യാപ്റ്റൻമാർ ഉൾപ്പെടെ അടിമുടി മാറിയ രണ്ടു ടീമുകൾ; ഐപിഎലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിൽ മത്സരിക്കുമ്പോൾ ശ്രദ്ധാകേന്ദ്രമാവുക അങ്ങോട്ടും ഇങ്ങോട്ടും മാറിയെത്തിയ രണ്ട് ഇന്ത്യൻ താരങ്ങളാണ്– ഋഷഭ് പന്തും കെ.എൽ.രാഹുലും. കഴിഞ്ഞ സീസണിൽ ഡൽഹിയെ നയിച്ച പന്ത് ഇത്തവണ ലക്നൗ ക്യാപ്റ്റനാണ്.
കഴിഞ്ഞ വർഷം ലക്നൗവിനെ നയിച്ച രാഹുലിനു പക്ഷേ ഇത്തവണ ഡൽഹിയിൽ ക്യാപ്റ്റൻ സ്ഥാനമില്ല. അക്ഷർ പട്ടേലാണ് നായകൻ. ഡൽഹിയുടെ രണ്ടാം ഹോം ഗ്രൗണ്ടായ വിശാഖപട്ടണം എസിഎ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.