ഐ എസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം; കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന് എൻഐഎ കണ്ടെത്തൽ

news image
Jul 21, 2023, 4:02 am GMT+0000 payyolionline.in

തിരുവനന്തപുരം: ഐഎസ് പ്രവർത്തനത്തിന് ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികൾ കേരളത്തിലും സ്ഫോടനം നടത്താൻ പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ കണ്ടെത്തൽ. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ്‌ ഉൾപ്പെടെ നാല് പേരെ എൻഐഎ ചോദ്യം ചെയ്യുകയാണ്. ഖത്തറിൽ ജോലി ചെയ്യുമ്പോഴാണ് കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പ്രതികൾ തീരുമാനിച്ചതെന്ന് എൻഐഎ കണ്ടെത്തി. പിടിയിലായ ആഷിഫ് ഉൾപ്പെടെ മൂന്ന് പേരാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. രണ്ട് പേർ ഒളിവിലാണ്.

ഐഎസിൽ ചേരാനായി പണം കണ്ടെത്താൻ ദേശസാൽകൃത ബാങ്കുള്‍പ്പെടെ കൊള്ളയടിക്കാൻപ്രതികള്‍ ആസൂത്രണം നടത്തിയെന്നാണ് എൻഐഎ കണ്ടെത്തിയത്. കേരളത്തിൽ ഐ എസ് പ്രവർത്തനം തുടങ്ങാൻ പണം കണ്ടെത്താൻ വേണ്ടിയാണ് പ്രതികള്‍ കവർച്ച നടത്താൻ തീരുമാനിച്ചത്. ക്രിമിനൽ കേസിലെ പ്രതികളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 20ന് പാലക്കാട് നിന്നും പ്രതികള്‍ 30 ലക്ഷം കുഴൽപ്പണം തട്ടി. സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് തൃശൂർ സ്വദേശി മതിലകത്ത് കോടയിൽആഷിഫ് അറസ്റ്റിലായത്. ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഫറൂഖും എന്‍ഐഎയുടെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രേരണ ചെലുത്തിയത് കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഒരാളാണെന്നാണ് പിടിയിലിയവരുടെ മൊഴി.

ടെലട്രാമിൽ പെറ്റ് ലവേർസ് എന്ന എന്ന പേരിൽ തുടങ്ങിയ ഗ്രൂപ്പിലെ തീവ്ര ആശയങ്ങളുമായി യോജിക്കുന്നവർ രഹസ്യ ചാറ്റ് നടത്തി. സിറിയയിലേക്കും അഫ്ഗാനിലേക്കും പോകാനായിരുന്നു പദ്ധതി. ഇതിന് പണം സമ്പാദിക്കാൻ തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണസംഘം, ദേശസൽകൃത ബാങ്ക് എന്നിവ കവർച്ച ചെയ്യാൻ പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയെ കുറിച്ച കേന്ദ്ര ഏജൻസികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കേരളത്തിൽ നിന്നും അഫ്ഗാനിലെത്തിയ ഐഎസിൽ ചേർന്ന ഒരാളുടെ നിർദ്ദേശവും ഗ്രൂപ്പിലുള്ളവർക്ക് ലഭിച്ചിരുന്നതായി എൻഐഎക്ക് വിവരം ലഭിച്ചു. തൃശൂരിലെ രണ്ട് പേരായിരുന്നു കാര്യങ്ങള്‍ നിയന്ത്രച്ചത്. മുമ്പും കേസുകളിൽ പ്രതികളായ വരെ മുൻനിർത്തിയ സ്വർണം തട്ടാനും കവർച്ചക്കും ആസൂത്രണം നടത്തിയെന്നും എന്‍ഐഎ കണ്ടെത്തി.

പാലക്കാട് 30 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ ശേഷം സംഘത്തിലൊരാളായ ആഷിഫ് തമിഴ്നാട്ടിലേക്ക് കടന്നു. നേരൃമംഗലത്തെ കാട്ടിലേക്ക് കടന്ന് ഇയാള്‍ ഒരു ഫാം ഹൗസിലെ വൈ ഫൈ ഉപയോഗിച്ച് വീണ്ടും ഗ്രൂപ്പിൽ ആശയങ്ങള്‍ പങ്കുവച്ചു. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് എൻഐഎ സംഘം ആഷിഫിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുള്ള മറ്റൊരു പ്രധാന പ്രതിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഈ റോഡ്, ബംഗല്ലൂരൂ എന്നിവടങ്ങിലുള്ളവരും തീവ്രവാദ സംഘടനയില്‍ ചേരാനായി ഈ ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇതിൽ മൂന്ന് പേരും എൻഐഎയുടെ കസ്റ്റഡിലാണ്. ഗ്രൂപ്പിലുള്ളവരെ കുറിച്ച് വിശദമായ അന്വേഷണം കൊച്ചിയൂണിററ് നടത്തുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe