ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

news image
Sep 25, 2025, 5:40 am GMT+0000 payyolionline.in

വടകര : പുതിയ ബസ് സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും കുഴികൾ നിറയുകയും സ്ലാബുകൾ തകരുകയും ചെയ്തത് പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ബസുകൾ സ്റ്റാൻഡ് ഫീസ് നൽകില്ലെന്ന് വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഈ വിഷയം പലതവണ നഗരസഭയിൽ അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ശാശ്വതപരിഹാരം ഉണ്ടായിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe