ഒഡീസിയസ്: ചന്ദ്രനിൽ ആദ്യമായി സ്വകാര്യ പേടകം ഇറങ്ങി

news image
Feb 23, 2024, 2:18 pm GMT+0000 payyolionline.in

വാഷിങ്ടൻ:ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബട് ലാൻഡറാണ് ചന്ദ്രനിലിറങ്ങിയത്. 1972 ൽ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ പേടകം. ഫെബ്രുവരി 15നു വിക്ഷേപിക്കപ്പെട്ട ‘ഒഡീസിയസ്’ 21നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe