ഒന്നരക്കോടിയോളം അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

news image
Mar 28, 2024, 9:45 am GMT+0000 payyolionline.in

റ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം) അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയതായി പരാതി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയപുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബൂദബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാഷ് ഓഫിസിൽ നിന്ന് ആറു ലക്ഷം ദിർഹത്തിൻ്റെ കുറവ് അധികൃതർ കണ്ടുപിടിച്ചു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ട് കുട്ടികളും അബൂദബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇന്ത്യൻ എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe