കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടിയില്‍ റീ ടാറിംഗിലെ അപാകത കാരണം റോഡ് തകര്‍ന്ന ഭാഗത്തെ ടാറിംഗ് പൊളിച്ചുമാറ്റി. കൊയിലാണ്ടി മീത്തലെകണ്ടി പള്ളിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയിലുള്ള ഭാഗത്താണ് റീടാാറിംഗിലെ അപാകതകാരണം റോഡ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജെ.സി.ബി ഉപയോഗിച്ച് ഇവിടെയുള്ള ടാറിംഗ് പൊളിച്ചുമാറ്റിയത്.
ഒരാഴ്ച മുമ്പാണ് ഈ ഭാഗത്ത് റീടാറിംഗ് നടത്തിയത്. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ടാറിംഗ് നടത്തിയത്. എന്നാല്‍ ടാറിംഗ് നടത്തിയ ഭാഗഗത്ത് കഴിഞ്ഞദിവസം വലിയ തോതില്‍ വിള്ളലുകളും ടാര്‍ പൊളിച്ച് വരുന്ന സ്ഥിതിയുമുണ്ടായി. ഇതിനെതിരെ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധമുയര്‍ന്നതോടെയാണ് റീടാറിംഗ് പൊളിച്ചുമാറ്റി വീണ്ടും ടാര്‍ ചെയ്യാന്‍ തീരുമാനിച്ചത്.
കോഴിക്കോട് നിന്നും കൊയിലാണ്ടിയിലേയ്ക്ക് വരുന്ന ഭാഗത്തെ ടാറിംഗിലാണ് പ്രശ്‌നങ്ങളുണ്ടായത്. ടാറിംഗ് തകരാന്‍ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ടാറിംഗിന് മുന്നോടിയായി പ്രൈം കോട്ടായി ഉപയോഗിക്കുന്ന ബിറ്റുമെന്‍ ഇമല്‍ഷന്‍ ഒഴിച്ചതിലെ അപാകതയാണ് ടാറിംഗ് തകരാന്‍ ഇടയാക്കിയതെന്നാണ് പ്രവൃത്തി നടത്തിയ കമ്പനി പറയുന്നത്.
