ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ നിർത്തിയിട്ടത് ഒന്നരമണിക്കൂർ

news image
Jan 6, 2026, 7:07 am GMT+0000 payyolionline.in

ട്രെയിനുകൾ പല കാരണങ്ങൾ കൊണ്ട് വൈകുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു വവ്വാൽ കാരണം നേത്രാവതി എക്സ്പ്രസ് പിടിച്ചിടേണ്ടി വന്നത് ഒന്നര മണിക്കൂറാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം ഉള്ളതാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസാണ് (16346) മാഹിയിൽ ഒന്നര മണിക്കൂർ നിന്നത്.

മാഹിയിൽ വണ്ടി എത്തിയപ്പോൾ ലോക്കോ പൈലറ്റ് മുകളിലെ ലൈനിൽനിന്ന് ഒരു ശബ്ദം കേൾക്കുകയായിരുന്നു. ഉടൻ വണ്ടി നിന്നു. വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ ലൈൻ ഓഫായി. ഉടൻ തന്നെ വിവരം റെയിൽവേ ഓവർ ഹെഡ് എക്വിപ്മെന്റ് ഡിപ്പാർട്ട്മെന്റ് അധികൃതരെ അറിയിച്ചു.

 

ഉദ്യോഗസ്ഥർ ലൈൻ മുഴുവൻ ഓഫ് ചെയ്ത് മുകളിൽ കയറി പരിശോധിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്. ഒരു വവ്വാൽ പാന്റോഗ്രാ ഫിൽ (മുകളിലെ വൈദ്യുതി തീവണ്ടിയുടെ ലോക്കോയിൽ എത്തി ക്കുന്ന ഉപകരണം) കുടുങ്ങികിടക്കുന്നു. വൈദ്യുതി ഓൺ ചെയ്യൂമ്പോൾ ഇടയിൽ കുടുങ്ങിയ വവ്വാൽ വഴി ലൈൻ ഷോർട്ടാവുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥർ ഒൻപത് മണിയോടെ വവ്വാലിനെ എടുത്തുമാറ്റി പ്രശനം പരിഹരിച്ചു. 9.34-ന് മാഹിയിൽനിന്ന് വണ്ടി പുറപ്പട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe