ഒരു വർഷത്തോളം സിം ആക്‌ടിവേറ്റ് ആക്കി നിർത്താം, മാസം റീചാർജ് ചെയ്യേണ്ട; വിശദമായി അറിയാം

news image
Feb 11, 2025, 10:57 am GMT+0000 payyolionline.in

ടെലികോം കമ്പനികളെല്ലാം അടുത്തിടെയാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്‌സ് കോളും എസ്.എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ നൽകണമെന്ന ട്രായിയുടെ ഉത്തരവും പിന്നാലെയെത്തി. ഇതനുസരിച്ചാണ് കമ്പനികൾ പ്ലാനുകൾ അവതരിപ്പിച്ചത്. പക്ഷേ ബണ്ടിലുകളിലല്ലാതെ പ്രത്യേകം പ്ലാനുകൾ വേണമെന്നുള്ളതിനാൽ ചില ജനപ്രിയ റിചാർജ് പ്ലാനുകൾ ഉപേക്ഷിക്കുകയും ചെയ്തു‌.

ദശലക്ഷക്കണക്കിന് പുതിയ ഉപയോക്‌താക്കളെ ആകർഷിക്കുന്ന തരത്തിൽ ബിഎസ്എൻഎൽ നിരവധി ജനപ്രിയ പ്ലാനുകൾ അവതരിപ്പിക്കുകയാണ്. ഒരു വർഷം കുറഞ്ഞ പണം മുടക്കുന്ന ഒരു പ്ലാനാണ് തിരയുന്നതെങ്കിൽ. ബിഎസ്എൻഎല്ലിൻ്റെ 797 രൂപ പ്രീപെയ്‌ഡ് പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്.

പതിവായി റീചാർജ് ചെയ്യാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക്, ബിഎസ്എൻഎല്ലിൻ്റെ ദീർഘകാല വാലിഡിറ്റി പ്ലാനുകൾ മികച്ച തിരഞ്ഞെടുപ്പാണ്. 797 രൂപയുടെ പ്ലാനിൽ, 300 ദിവസത്തെ വാലിഡിറ്റി ലഭിക്കും, അതായത് 10 മാസത്തേക്ക് റീചാർജുകൾ ആവശ്യമില്ല. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്കും കുറഞ്ഞ ചെലവിൽ അത് സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe