ഓര്‍ഡര്‍ ചെയ്ത മീന്‍ കറിയില്‍ ചൂണ്ട, പണികിട്ടുമെന്നായപ്പോള്‍ 714 രൂപ ഡിസ്കൗണ്ട്; കുറിപ്പ്

news image
Mar 20, 2025, 2:42 pm GMT+0000 payyolionline.in

ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനൊപ്പം ചൂണ്ട. മീന്‍ കറി കഴിച്ച് കഴിയാറായപ്പോഴാണ് ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ചൂണ്ട കിട്ടിയത്. ഈറ്റ് അറ്റ് ട്രിവാന്‍ഡ്രം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് ഈ സംഭവത്തെ കുറിച്ച് കുറിപ്പിട്ടിരിക്കുന്നത്. പൊറോട്ടയും അപ്പവും, അവോലി മീനും,കണവയും ഞണ്ടും അടക്കമുള്ള ഭക്ഷണമാണ് അനീഷ് കുമാര്‍ എന്നയാള്‍ ഓഡര്‍ ചെയ്തത്. എന്നാല്‍ മീനിനുള്ളില്‍ നിന്ന് ചൂണ്ട കിട്ടിയെന്നും പരാതി പറഞ്ഞപ്പോള്‍ പൈസ ഡിസ്കൗണ്ട് കിട്ടിയെന്നും കുറിപ്പില്‍ പറയുന്നു. ഫ്രഷ് മീനാണെന്ന് കാണിക്കാന്‍ ചൂണ്ട ഇട്ടതാണെന്നും , വയറ്റില്‍ പോകാഞ്ഞത് നല്ലതാണെന്നും കമന്‍റുകളുണ്ട്.

കുറിപ്പ്

വിഴിഞ്ഞം കടൽ Restaurant ൽ നിന്നും കഴിച്ച ഭക്ഷണത്തോടൊപ്പം ലഭിച്ച ചൂണ്ട, സൂക്ഷിക്കുക Note : ചൂണ്ട കിട്ടിയതുകൊണ്ട് 714 രൂപ Discount കിട്ടിയിട്ടുണ്ട്, അതു ഉള്ളിൽ പോയിരുന്നെങ്കിലോ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe