ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

news image
Aug 16, 2023, 9:31 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ഓണക്കിറ്റ് മഞ്ഞ കാർഡിനു മാത്രം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും.കഴിഞ്ഞ വർഷം 83ലക്ഷത്തിലധികംപേർക്ക് കിറ്റ് ലഭിച്ചിരുന്നു. കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe