ഓണക്കിറ്റ്‌ വിതരണം നാളെ മുതൽ

news image
Aug 23, 2023, 11:49 am GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്ത്‌ മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള  സർക്കാരിന്റെ ഓണക്കിറ്റിന്റെ വിതരണം വ്യാഴാഴ്‌ച ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക.

തേയില( ശബരി)–-100 ഗ്രാം, ചെറുപയർ പരിപ്പ്‌–-250ഗ്രാം, സേമിയ പായസം മിക്‌സ്‌(മിൽമ)‌–-250 ഗ്രാം , നെയ്യ്‌( മിൽമ)–-50 മില്ലി, വെളിച്ചെണ്ണ (ശബരി) ‌–-അരലിറ്റർ, സാമ്പാർപ്പൊടി( ശബരി)–-100 ഗ്രാം, മുളക്‌ പൊടി( ശബരി)–-100ഗ്രാം, മഞ്ഞൾപ്പൊടി( ശബരി)–-100 ഗ്രാം, മല്ലിപ്പൊടി( ശബരി)–-100ഗ്രാം, ചെറുപയർ–-500ഗ്രാം, തുവരപ്പരിപ്പ്‌–-250ഗ്രാം, പൊടി ഉപ്പ്‌–ഒരുകിലോ, കശു വണ്ടി–-50 ഗ്രാം, തുണി സഞ്ചി–-1 എന്നിവയാണ്‌ കിറ്റിലുണ്ടാകുക.

റേഷൻ കാർഡുകാർ അതാത്‌ റേഷൻ കടകളിൽനിന്ന്‌  പരമാവധി കിറ്റുകൾ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ്‌ വരുത്തിയതെന്നും ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. 27 നകം കിറ്റ്‌ വിതരണം പൂർത്തീകരിക്കും. ഞായർ,തിങ്കൾ ദിവസങ്ങളിൽ  റേഷൻ കടകൾ പ്രവർത്തിക്കും. കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം തമ്പാനൂരിൽ ബുധനാഴ്‌ച ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe