ഓണത്തിന് വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രം

news image
Jul 31, 2023, 3:52 am GMT+0000 payyolionline.in

ആലപ്പുഴ ∙ ഓണക്കാലമായ ഓഗസ്റ്റിൽ റേഷൻ വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രമാകും ലഭിക്കുക. മഞ്ഞ കാർഡിനു മാത്രം ഓണക്കിറ്റ് നൽകുമ്പോഴാണു വെള്ള കാർഡുകാർക്ക് അരി വിഹിതം മുൻ മാസങ്ങളിലെക്കാൾ കുറച്ചത്. ജൂലൈയിൽ 7 കിലോഗ്രാം അരിയും അതിനു മുൻപുള്ള മാസങ്ങളിൽ 10 കിലോഗ്രാം അരിയും വെള്ള കാർഡിന് അനുവദിച്ചിരുന്നു.ഓഗസ്റ്റിൽ നീല, വെള്ള കാർഡുകാർക്ക് ആട്ടയും ലഭിച്ചേക്കില്ല. ഈ വിഭാഗങ്ങൾക്കുള്ള ആട്ട മുൻ‍മാസത്തെ സ്റ്റോക്കുള്ള താലൂക്കുകളിൽ മാത്രം‍ ഒരു പാക്കറ്റ് നൽകാനാണു നിർദേശം. ഓഗസ്റ്റിലെ വിതരണത്തിനു പുതിയ ആട്ട അനുവദിക്കില്ല. അതേസമയം എല്ലാ താലൂക്കുകളിലും മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആട്ട ലഭിക്കും. മഞ്ഞ കാർഡിന് 2 കിലോഗ്രാമും പിങ്ക് കാർഡിന് 3 കിലോഗ്രാമും ആട്ടയാകും പരമാവധി അനുവദിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe