ഓണാഘോഷം: പാലക്കാട് ജില്ലക്കാർ കുടിച്ചുതീർത്തത് 27.63 കോടിയുടെ മദ്യം

news image
Sep 2, 2023, 10:03 am GMT+0000 payyolionline.in

പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ൽ വി​റ്റ​ത് 27.63 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ബെ​വ്കോ​യു​ടെ ഔ​ട്ട്‍‍ലെ​റ്റ് വ​ഴി 23.99 കോ​ടി രൂ​പ​യു​ടെ​യും ക​ൺ​സ്യു​മ​ർ​ഫെ​ഡ് ഔ​ട്ട്‍ലെ​റ്റ് വ​ഴി 3.63 രൂ​പ​യു​ടെ​യും വി​ൽ​പ​ന ന​ട​ന്നു. ആ​ഗ​സ്റ്റ് 27, 28, 30 തീ​യ​തി​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ര​യ​ധി​കം വി​ൽ​പ​ന ന​ട​ന്ന​ത്. ഉ​ത്രാ​ട നാ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റു​വ​ര​വ്. ബെ​വ്കോ​ക്ക്‌ ജി​ല്ല​യി​ൽ 21 ഔ​ട്ട്‍െല​റ്റാ​ണു​ള്ള​ത്.

ക​ൺ​സ്യു​മ​ർ​ഫെ​ഡി​ന് കൊ​ഴി​ഞ്ഞാ​മ്പാ​റ, പാ​ല​ക്കാ​ട്, മു​ണ്ടൂ​ർ, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നാ​ല് ഔ​ട്ട്‍െല​റ്റു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഓ​ണ​ത്തി​ന് 14.83 കോ​ടി​യു​ടെ വി​ൽ​പ​ന​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ 12.80 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. ഒ​റ്റ​ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ​ന ന​ട​ന്ന​ത് പ​ട്ടാ​മ്പി കൊ​പ്പം ഔ​ട്ട്‍ലെ​റ്റി​ലാ​ണ്. ഉ​ത്രാ​ട​നാ​ളി​ൽ മാ​ത്രം ഇ​വി​ടെ 80.59 ല​ക്ഷം രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് ന​ട​ന്ന​ത്. മ​ദ്യ​ത്തി​ന്‌ വി​ല കൂ​ടി​യ​ത്‌ വ​രു​മാ​നം വ​ർ​ധി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe