വടകര : നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരൻ ആശുപത്രിയിൽ ചികിൽസയിൽ. നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനാണ് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്
ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവിൽ മദ്യം കഴിച്ചതോടെ വിദ്യാർത്ഥി അബോധാവസ്ഥയിലായി. വിദ്യാർത്ഥിയെ കൂടെ ഉള്ളവർ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു
തുടർന്ന് ബസ് സ്റ്റോപ്പിലെ തറയിൽ അബോധാവസ്ഥയിൽ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു
.