ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ; ഉത്രാടം ദിനത്തില്‍ മാത്രം വിറ്റത് 37,00,365 ലിറ്റർ പാൽ

news image
Sep 17, 2024, 3:36 am GMT+0000 payyolionline.in

കൊച്ചി; സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. പാൽ, തൈര് എന്നിവയ്ക്ക് പുറമെ മാർക്കറ്റിൽ ഓണമെത്തിയപ്പോൾ മിൽമയുടെ പായസം മിക്സും നല്ല രീതിയിൽ വിൽപ്പന നടന്നു.

 

 

തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റത്. ഓഗസ്റ്റ് 15 ന് കേരളത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സെപ്തംബര്‍ 12-ലെ കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 814 മെട്രിക് ടണ്‍ രേഖപ്പെടുത്തി.

കഴിഞ്ഞവര്‍ഷം പാലിന്‍റെ മൊത്തം വില്‍പ്പന 1,00,56,889 ലിറ്ററായിരുന്നു. അതിന് മുന്‍വര്‍ഷം ഓണത്തിന്‍റെ തിരക്കേറിയ നാല് ദിവസങ്ങളില്‍ 94,56,621 ലിറ്റര്‍ പാലാണ് വിറ്റു പോയത്. കഴിഞ്ഞ ഓണക്കാലത്ത് നാല് ദിവസം കൊണ്ട് 12,99,215 കിലോ തൈരാണ് വിറ്റതെങ്കില്‍ അതിന് മുന്‍വര്‍ഷം 11,25,437 തൈരാണ് വിറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe