ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരിക്ക് -വീഡിയോ

news image
Jul 10, 2025, 2:40 pm GMT+0000 payyolionline.in

ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല.

അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാ​ഗം തകർന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരി-തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ലോറിയും ബസും സ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe