ഓര്‍ക്കാട്ടേരിയില്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തീപിടിത്തം

news image
Nov 28, 2025, 10:35 am GMT+0000 payyolionline.in

വടകര:  വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തീപിടിത്തം.  വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.സൊസൈറ്റിയിലെ യുപിഎസ് ബാറ്ററി സംവിധാനത്തിന് ഉച്ചയോടെ തീപ്പിടിക്കുകയായിരുന്നു. കനത്ത പുകയായതിനാല്‍ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അഡ്വാന്‍സ് റെസ്‌ക്യൂ ടെന്‍ഡര്‍ എന്ന വാഹനം വരുത്തി എക്‌സ്‌ഹോസ്റ്റ് ബ്ലോവര്‍ സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവന്‍ പുറംതള്ളുകയായിരുന്നു.

 

ഇതിനു ശേഷമാണ് കെട്ടിടത്തില്‍ അപകട സാധ്യത ഉണ്ടോ എന്ന് ഫയര്‍ ഫോഴ്‌സിന് പരിശോധന നടത്താന്‍ കഴിഞ്ഞത്. യുപിഎസ് ബാറ്ററി സംവിധാനമുള്ള മുറിയില്‍ നിന്ന് സൊസൈറ്റിയിലെ മറ്റു ഭാഗത്തേക്ക് തീ പടരാതിരുന്നത് ആശ്വാസമായി. ഇന്‍വേര്‍ട്ടറും ബാറ്ററിയും ഇതിന്റെ വയറിംഗും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നു കരുതുന്നു.
വടകര ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വാസത്ത് ചെയ്യച്ചന്‍ കണ്ടിയുടെ നേതൃത്വത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെഎം ഷമേജ് കുമാര്‍, എംകെ ഗംഗാധരന്‍, സീനിയര്‍ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍ ആര്‍ ദീപക്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ പികെ റിനീഷ്, കെവി അനിത്ത് കുമാര്‍, ഫയര്‍&റെസ്‌ക്യൂ ഓഫീസര്‍മാരായ എം. ലിജു, എം.ടി.റാഷിദ്, പി.അഗീഷ്, ഷാജന്‍ കെ ദാസ്, ഹോം ഗാര്‍ഡുമാരായ ആര്‍ രതീഷ്, കെബി സുരേഷ് കുമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe