ഓർക്കാട്ടേരിയിൽ യന്ത്ര ഊഞ്ഞാൽ അഴിച്ചുമാറ്റുന്നതിനിടെ കാൽ കുടുങ്ങിയ തൊഴിലാളിക്ക് വടകര ഫയർഫോഴ്സ് രക്ഷകരായി- വീഡിയോ

news image
Mar 17, 2023, 2:07 pm GMT+0000 payyolionline.in

വടകര : ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടെ തൊഴിലാളിയുടെ കാലുകള്‍ യന്ത്രഭാഗത്ത് കുടുങ്ങി. മലപ്പുറം സ്വദേശി ഷംസുവാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. യന്ത്ര ഊഞ്ഞാല്‍ അഴിക്കുന്നതിനിടെ കമ്പികള്‍ക്കിടയില്‍ ഷംസുവിന്റെ കാലുകള്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി. രണ്ടര മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഷംസുവിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് പ്രാഥമിക ചികില്‍സ നല്‍കി. ഓര്‍ക്കാട്ടേരിയിലെ ഉല്‍സവ പരിപാടിക്കെത്തിച്ചതായിരുന്നു യന്ത്ര ഊഞ്ഞാല്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe