കക്കയം ഇക്കോടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധന നിലവിൽവന്നു

news image
Apr 2, 2025, 12:46 pm GMT+0000 payyolionline.in

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയം ഇക്കോടൂറിസം കേന്ദ്രത്തിൽ ടിക്കറ്റ് നിരക്ക് വർധന നിലവിൽവന്നു. ജില്ലാ ഫോറസ്റ്റ് ഡിവലപ്മെന്റ് ഏജൻയുടെ തീരുമാനപ്രകാരമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. 50 രൂപയുണ്ടായിരുന്ന ടിക്കറ്റാണ് തിങ്കളാഴ്ച മുതൽ 60 രൂപയാക്കി വർധിപ്പിച്ചത്. കുട്ടികളുടെ ടിക്കറ്റിന്‌ 30 രൂപയായിരുന്നത് 40 രൂപയാക്കി. പത്തുമാസത്തിനിടെ നടത്തുന്ന രണ്ടാംവർധനയാണിത്. കക്കയം ഹൈഡൽ ടൂറിസം കേന്ദ്രത്തിന്റെ 20 രൂപ ടിക്കറ്റുകൂടി എടുത്താലേ ഡാം മേഖലയിൽ കയറാൻസാധിക്കു. കൂടാതെ വാഹനങ്ങൾക്ക് പാർക്കിങ് ഫീസുമുണ്ട്.

സർവകക്ഷിയോഗം ചേരും

: പ്രവേശനഫീസ് വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് ആറിന് കക്കയം എംവൈസി ഹാളിൽ സർവകക്ഷിയോഗം ചേരുമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ഡാർളി പുല്ലംകുന്നേൽ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe