കോഴിക്കോട് കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു . വട്ടോളി ബസാർ സ്വദേശി അശ്വിന് വേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. പനങ്ങാട് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് അശ്വിൻ.
പേരാമ്പ്രയിൽ നിന്നുള്ള സ്കൂബ ടീമും, നാട്ടുകാരും ചേർന്ന് നടത്തുന്ന തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ വെളിച്ച കുറവ് കാരണം നിർത്തിവയ്ക്കുകയായിരുന്നു. നാളെ സ്കൂബാ ടീം പരിശോധന പുനരാരംഭിക്കും.