കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലും: ഉത്തരവിറക്കി സിസിഎഫ്

news image
Mar 6, 2024, 2:27 pm GMT+0000 payyolionline.in

കോഴിക്കോട്: കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടണം. അതിനു സാധിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്. കാട്ടുപോത്തിനെ മയക്കുവെടി വച്ചു പിടികൂടാൻ പരമാവധി ശ്രമിക്കണമെന്നും ഉത്തരവിലുണ്ട്. കക്കയത്ത് കാട്ടുപോത്ത് കുത്തിക്കൊന്ന ഏബ്രഹാമിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകുമെന്നു കലക്ടർ അറിയിച്ചു. 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കുടുംബത്തിലാർക്കെങ്കിലും ജോലി നൽകാനും ശുപാർശയും നൽകും.

വന്യമൃഗ ആക്രമണം തുടരവേ സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മൃഗങ്ങൾ വന്നാൽ തങ്ങൾ തന്നെ വെടിവെച്ചുകൊല്ലുമെന്നു  ബിഷപ്പ് പറഞ്ഞു. ‘‘മൃഗങ്ങളെ കാട്ടിൽ തടഞ്ഞുനിർത്താൻ വനം വകുപ്പിന് സാധിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം ജനം ഏറ്റെടുക്കും.  മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ജനങ്ങളുടെ വിഷമം അറിയില്ല.  നടപടിയുണ്ടായില്ലെങ്കിൽ മലമ്പ്രദേശത്തെ ഭരണം ഏറ്റെടുക്കാന്‍ മടിയില്ല. ഉറപ്പുകൾ പാലിക്കും വരെ സമരം തുടരും. ഭരണാധികാരികൾ കർഷകരുടെ മനസ്സറിയാത്തവരാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാൻ അനുവദിക്കില്ല’’–ബിഷപ്പ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe