കോഴിക്കോട്: ഉരുൾ പൊട്ടലിനെ തുടർന്ന് അടച്ചിട്ട നിലമ്പൂർ എംഎൽഎയുടെ കക്കാടം പൊയിലിലെ പിവിആര്‍ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തരവിട്ടു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിട്ടത്. ചിൽഡ്രൻസ് പാർക്ക് മാത്രം തുറക്കാനാണ് അനുമതി കൊടുത്തിരിക്കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018ലായിരുന്നു പാര്‍ക്ക് അടച്ചു പൂട്ടിയത്.
പാര്‍ക്കിന്‍റെ നിര്‍മാണത്തില്‍ പിഴവുളളതായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശുപാര്‍ശ ചെയ്തത്. പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക പഠനം നടത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.