കണ്ണൂരിൽ ഒറ്റദിവസം പിടികൂടിയത് രണ്ട് കോടിയുടെ സ്വർണം

news image
Aug 9, 2023, 8:02 am GMT+0000 payyolionline.in

ക​ണ്ണൂ​ർ: ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ര​ണ്ടു​കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് മേ​ധാ​വി അ​ജി​ത്​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ്​ പി​ടി​കൂ​ടി​യ​ത്.

അ​ബൂ​ദ​ബി, മ​സ്‌​ക​ത്ത്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച കാ​സ​ർ​കോ​ട് ഉ​ദു​മ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ൻ (29), നി​സാ​മു​ദ്ദീ​ൻ കൊ​വ്വാ​ൽ (44), ക​ണ്ണൂ​ർ മാ​ന​ന്തേ​രി നൗ​ഫ​ൽ (46) എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​വ​രെ സം​ശ​യം​തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ശ​രീ​ര​ത്തി​ലും എ​മ​ർ​ജ​ൻ​സി ലാ​മ്പി​ലും ഷൂ​സി​ന് ഒ​പ്പം ധ​രി​ച്ച സോ​ക്സി​ലും ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. മൊ​ത്തം 3392 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. ഏ​ക​ദേ​ശം 2,03,45,216 രൂ​പ മൂ​ല്യ​മു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe